കർഷക സംഗമവും ആദരിക്കലും

Thursday 24 July 2025 12:02 AM IST
കർഷക സംഗമം

ബേപ്പൂർ : കർഷക കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം കർഷക സംഗമവും കർഷകരെ ആദരിക്കലും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ, കെ. ജയന്ത് ഉദ്ഘാടനം ചെയ്തു കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബൈർ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ, ബിജു കണ്ണന്തറ, കെ.പി.സി.സി മെമ്പർ എം പി. ആദം മുൽസി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. കുഞ്ഞിമൊയ്‌ദീൻ, കെ എ. ഗംഗേഷ്, രമേശ്‌ നമ്പിയത്ത്, ടി കെ. അബ്ദുൽ ഗഫൂർ, കെ. തസ്‌വീർ ഹസൻ, കെ. രാജീവ്‌ തിരുവച്ചിറ, കമറുദ്ധീൻ അടിവാരം, അഡ്വ,ഫാസിൽ മാളിയേക്കൽ,എൻ. രത്നാകരൻ,റഷീദ് കൊളത്തറ,ടി എ. ജോസ്, പി പി. കൃഷ്ണൻ, സ്വരൂപ്‌ ശിവപുരി,കെ. ഉദയ കുമാർ, സി എ സെഡ് അസീസ്,ആഷിക് പിലാക്കൽ, കെ. രജനി,എന്നിവർ പ്രസംഗിച്ചു.