സ്വാഗതസംഘം രൂപവൽക്കരിച്ചു
Thursday 24 July 2025 12:56 AM IST
പുറത്തൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൗമാരം സംഘർഷങ്ങൾക്കുമപ്പുറം കാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം പുറത്തൂരിൽ നടക്കും. പുറത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാമ്പെയിനിന്റെ ഭാഗമായി വാർഡ് തല സംഘാടക സമിതികൾ രൂപവത്ക്കരിക്കും. ആദ്യഘട്ടത്തിൽ രണ്ട്, മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ച് 10 സ്ഥലത്ത് ഒരേസമയം രക്ഷിതാക്കൾക്കുള്ള ശില്പശാല നടക്കും. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലും കേന്ദ്രീകരിച്ച് ശില്പശാല സംഘടിപ്പിക്കും. മൂന്നാം ഘട്ടത്തിൽ അയൽക്കൂട്ടങ്ങൾ, അങ്കണവാടികൾ, വായനശാലകൾ, ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. സ്വാഗതസംഘം രൂപീകരണ യോഗം പുറത്തൂർ പഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ഒ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എ.പി. സുദേവൻ അദ്ധ്യക്ഷത വഹിച്ചു.