സർവകക്ഷി അനുശോചനം

Thursday 24 July 2025 12:58 AM IST
മേപ്പയ്യൂരി ൽ സർവ്വകക്ഷി അനുശോചനയോഗത്തിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ പ്രസംഗിക്കുന്നു.

മേപ്പയ്യൂർ: മുൻമുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ മേപ്പയ്യൂരിൽ സർവകക്ഷി അനുശോചന യോഗം നടന്നു. ടൗണിലെ മൗന ജാഥയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മറ്റി അംഗം പി.പി രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ എം.എൽ.എ എൻ.കെ രാധ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന, കെ.പി. രാമചന്ദ്രൻ, അബ്ദുറഹിമാൻ കമ്മന, ഭാസ്കരൻ കൊഴുക്കല്ലൂർ, ബാബു കൊളക്കണ്ടി, നാരായണൻ മേലാട്ട്, കെ.കുഞ്ഞിക്കണ്ണൻ, രതീഷ് അഞ്ചാംപീടിക എന്നിവർ പ്രസംഗിച്ചു. എൻ.എം. ദാമോദരൻ സ്വാഗതം പറഞ്ഞു.