ക്വാണ്ടം സയൻസ്  പരിഷത്ത് ശാസ്ത്രക്ലാസ് നടത്തി 

Thursday 24 July 2025 12:00 AM IST
d

മലപ്പുറം : അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ചാന്ദ്രദിനത്തിൽ ശാസ്‌ത്രക്ലാസ് സംഘടിപ്പിച്ചു. പരിഷദ് ഭവനിൽ 'സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിന് ക്വാണ്ടം മെക്കാനിക്സ് ' എന്ന വിഷയം കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറും ശാസ്ത്ര ഗ്രന്ഥകാരനുമായ ഡോ.പി മുഹമ്മദ് ഷാഫി അവതരിപ്പിച്ചു. ശാസ്ത്രാവബോധം ഉപസമിതി കൺവീനർ പി.കെ. വിനോദ് കുമാർ അദ്ധ്യക്ഷനായി. പരിഷത്ത് ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, പി. ശരത്ത്, എൻ.അനൂപ് എന്നിവർ സംസാരിച്ചു . മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പുതിയ വർഷത്തേക്കുള്ള ശാസ്ത്രാവബോധം വിഷയസമിതി ഭാരവാഹികളായി ഡോ. പി. മുഹമ്മദ് ഷാഫി (ചെയർപേഴ്സൺ), കെ.എസ്. അനൂപ് (വൈസ് ചെയർപേഴ്സൺ), പി.കെ. വിനോദ് കുമാർ (കൺവീനർ), ബാബു ജൈവകം (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.