വയർമാൻ ആൻഡ് സൂപ്പർവൈസേർസ്
Thursday 24 July 2025 12:10 AM IST
കാഞ്ഞങ്ങാട്: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രാമകൃഷ്ണൻ, ടി.പി ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി.വി പ്രിജു, പി.വി പവിത്രൻ, കെ.വി പുരുഷോത്തമൻ, അനീഷ് ബാലകൃഷ്ണൻ, ദീപു, രമേശൻ, രാജേഷ് എന്നിവർ സംസാരിച്ചു. കെ.വി രതീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി.കെ നാരായണൻ (പ്രസിഡന്റ്), എം. ഗംഗാധരൻ, ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ.വി രതീഷ് (സെക്രട്ടറി), രാകേഷ് രാഘവൻ, കെ. ദീപേഷ് (ജോയിന്റ് സെക്രട്ടറി), പി. ഗിരീഷ് (ട്രഷറർ). ലൈസൻസ് ഇല്ലാത്ത അനധികൃത വയറിംഗ് തൊഴിലാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.