ബി.ജെ.പി ധർണ

Wednesday 23 July 2025 9:43 PM IST

കോഴഞ്ചേരി: നാരങ്ങാനം പഞ്ചായത്ത് ഒന്നാം വാർഡിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ബി.ജെ പി വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. സുരക്ഷിതമല്ലാത്ത അങ്കണവാടി പരിസരം വൃത്തിയാക്കുക , മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമുന്നയിച്ച് നടത്തിയ പ്രതിഷേധ ധർണ ബി.ജെ പി ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.എസ് രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയകുമാരൻ നായർ, കെ.കെ വിജയൻ , വി.വി ശശി , ഒമനാമ്മ , മായ ഹരിശ്ചന്ദ്രൻ , ലിജോ രാജൻ , പിവി പ്രസാദ് എന്നിവർ പ്രസംഗിച്ചു.