മലയാലപ്പുഴ രാജന് കർക്കടക ചികിത്സ
ചെങ്ങന്നൂർ: മദപ്പാടിന്റെ ലക്ഷണം തുടങ്ങിയതോടെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഗജകേസരി മലയാലപ്പുഴ രാജന് കർക്കടക ചികിത്സ ആരംഭിച്ചു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ മുരളീധരൻ പിള്ളയുടെ നേതൃത്വത്തിൽ ഡോ.ബിനു ഗോപിനാഥും സംഘവും കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി ആനയെ പരിശോധിച്ചു. തുടർന്നാണ് ചികിത്സ നിർദ്ദേശിച്ചത്.
ദേവസ്വം ബോർഡ് ആറന്മുള എ.സി ശ്രീലേഖ, മലയാലപ്പുഴ എ ഒ എസ് .സുനിൽകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ കെ. ഗോപകുമാർ
ഉപദേശക സമിതി പ്രസിഡന്റുമാരായ പ്രവീൺകുമാർ ,സന്തോഷ് മാലിയിൽ, ആകാശ് എന്നിവരും ഉണ്ടായിരുന്നു
സാധാരണ തീറ്റ കൂടാതെ ചോറ്, ച്യവനപ്രാശം, രസായനം, അഷ്ട ചൂർണ്ണം തുടങ്ങിയവയാണ് നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നെള്ളിക്കാനെത്തിച്ചതായിരുന്നു ആനയെ. ആറാം ദിവസത്തെ എഴുന്നെള്ളത്ത് കഴിഞ്ഞ ഉടനെയാണ് ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങൾ തുടങ്ങിയത്. ഉടൻ ന്നെ പ്രധാന പാപ്പാൻ അമ്പലപ്പുഴ ഗോപകുമാർ ദേവസ്വം അധികൃതരേയും ഡോക്ടറെയും അറിയിച്ചു. രണ്ട് മാസത്തെ ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു.