കാർഗിൽ വിജയ് ദിവസ് ആഘോഷം

Wednesday 23 July 2025 9:49 PM IST

പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി നരിയാപുരം മിലിറ്ററി കാന്റീനിൽ 26 ന് രാവിലെ 11 മുതൽ വിവിധ പരിപാടികളും ആദരവും നടക്കും. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ആശ്രിതരെയും, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര യോദ്ധാക്കളായ പൂർവ സൈനികരെയുമാണ് ചടങ്ങിൽ ആദരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതൽ കേരളസദ്യയും ഉണ്ടാകും. ജില്ലയിലെ വിമുക്ത ഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കും. ആഘോഷം നടക്കുന്ന ദിവസം ക്യാന്റീനിൽ രാവിലെ 11 മുതൽ 2 മണി വരെ പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല.