സീറ്റൊഴിവ്

Wednesday 23 July 2025 9:50 PM IST

മെഴുവേലി: മെഴുവേലി ഗവ: ഐ .ടി. ഐ (വനിത) യിൽ എൻ.സി.വി.ടി സ്‌കീം പ്രകാരം 2025 ആഗസ്റ്റിൽ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്‌നോളജി എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ് ലൈനായി 27 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് അസൽ സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്. പ്രായപരിധി ഇല്ല. വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക. ഫോൺ : 0468 2259952, 9961276122, 9995686848, 8075525879