സ്വർണം പവന് 75,040 രൂപ

Thursday 24 July 2025 1:11 AM IST

കൊച്ചി: ചരിത്രത്തിലാദ്യമായി കേരളത്തിൽ സ്വർണ വില പവന് മുക്കാൽ ലക്ഷം രൂപ കവിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് പവന് വില 760 രൂപ ഉയർന്ന് 75.040 രൂപയിലെത്തി. ഗ്രാമിന് വില 95 രൂപ കൂടി 9,380 രൂപയായി. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 3,430 ഡോളറിലെത്തിയിരുന്നു. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില ഒരു കോടിക്ക് മുകളിലാണ്. സ്വർണം ആഭരണമായി വാങ്ങുമ്പോൾ നികുതിയും പണിക്കൂലിയും സെസുമടക്കം പവന് 81,500 രൂപയ്ക്ക് മുകളിലാകും. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവൻ വില റെക്കാഡ് പുതുക്കുന്നത്.