500 മാസ്‌കുകൾ വിതരണം ചെയ്തു

Thursday 24 July 2025 12:26 AM IST

മണ്ണാർക്കാട്: നിപ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി മണ്ണാർക്കാട് ബ്രാഞ്ചിന്റെ നേതൃത്ത്വത്തിൽ ആശുപത്രിപടി മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്തർ യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി 500 ഫെയ്സ് മാസ്‌ക് വിതരണം ചെയ്തു. ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് നേടിയ സി.ഐ.എസ്.എഫ് റിട്ട. ഒഫീസർ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.ആർ.സി.എസ് സെക്രട്ടറി യോഗാചാര്യൻ സന്തോഷ് മണ്ണാർക്കാട് താലൂക്ക് ചെയർമാൻ യു.കെ.നായർ, സംസ്ഥാന സമിതി അംഗം കെ.പി.ഹരിഹരനുണ്ണി എന്നിവർ സംസാരിച്ചു. ദിവാകരദാസ്, പ്രസാദ് തുവാട്ടുതൊടി, കൃഷ്ണദാസ്, സാകേത് എന്നിവർ പങ്കെടുത്തു.