സപ്ലൈകോ ഉത്‌പന്നങ്ങൾക്ക് 31 വരെ പ്രത്യേക വിലക്കുറവ്

Thursday 24 July 2025 12:29 AM IST

കൊച്ചി: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉത്പന്നങ്ങൾക്ക് വിലക്കുറവ് ലഭിക്കും. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലയിളവ് വിവിധ ഉത്പന്നങ്ങൾക്ക് ലഭിക്കും. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ് സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.