വെള്ളി വില റെക്കാഡ് ഉയരത്തിൽ

Thursday 24 July 2025 12:31 AM IST

വെള്ളി വില കിലോഗ്രാമിന് 1.14 ലക്ഷം രൂപ

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് വെള്ളി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. സ്വർണ വില ഉയർന്നതോടെ ബദൽ ആഭരണമെന്ന നിലയിൽ വെള്ളിയുടെ ഉപഭോഗം കൂടുമെന്ന പ്രതീക്ഷയാണ് വെള്ളിക്ക് കരുത്തായത്. വ്യാവസായിക മേഖലയിൽ നിന്നും വെള്ളിക്ക് മികച്ച വാങ്ങൽ താത്പര്യവും വിലയിൽ കുതിപ്പുണ്ടാക്കി. ദേശീയ വിപണിയിൽ ഇന്നലെ വെള്ളി വില കിലോഗ്രാമിന് 1,028 രൂപ ഉയർന്ന് 1.14 ലക്ഷം രൂപയിലെത്തി. കൊച്ചിയിൽ വെള്ളിയുടെ വില ഗ്രാമിന് 127 രൂപയാണ്. രാജ്യാന്തര വിപണിയിൽ വെള്ളിയ്ക്ക് ഔൺസിന് 39 ഡോളറാണ് വില.