സഞ്ജു പരിശീലനം തുടങ്ങി

Wednesday 23 July 2025 10:49 PM IST

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിന് വേണ്ടി കളിക്കുന്നതിന് ഇന്ത്യൻ താരം സഞ്ജു സാംസൺ പരിശീലനം തുടങ്ങി. ആക്കുളം ബെല്ലിൻടർഫ് ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിനെത്തിയ സഞ്ജുവിനെ ബ്ളൂ ടൈഗേഴ്സ് ടീമുടമകൾ സ്വാഗതം ചെയ്തു. സഞ്ജുവിന്റെ ജേഷ്ഠനും ബ്ളൂ ടൈഗേഴ്സ് ക്യാപ്ടനുമായ സലി സാംസണും പരിശീലനത്തിനെത്തിയിരുന്നു.