റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്

Thursday 24 July 2025 12:13 AM IST
കണ്ണമ്പക്ക് കണ്ടിമുക്ക് റോഡ്

പേരാമ്പ്ര:ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പൂതക്കണ്ടിതാഴ കണ്ണമ്പക്ക് കണ്ടിമുക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയർന്നു . റോഡ് ടാർ ഇളകി കുണ്ടും കുഴിയുമായതോടെ യാത്ര ക്ലേശകരമായിരിക്കുകയാണ്. കാൽനട യാത്ര പോലും ദുരിതത്തിലായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സമീപത്തെ അങ്കണവാടിയിലേക്കും വിദ്യാലയങ്ങളിലേക്കും പോകേണ്ട വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏകാശ്രയമായ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു . സിടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു . സനീഷ്‌കാരയിൽ, രാജീവൻ പുതയോട്ടിൽ , വിജയൻ നിരയിൽ, നിജീഷ് പി സി എന്നിവർ പ്രസംഗിച്ചു.