അഞ്ചൽ കോളേജിൽ വർക്ക്ഷോപ്പ്
Thursday 24 July 2025 12:47 AM IST
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'പ്ലാനിംഗ് ഫോർ സക്സസ് ' എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ തോമസ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്ലാനിംഗ് ഫോർ സക്സസ് എന്ന വിഷയത്തിൽ കോർപ്പറേറ്റ് ട്രെയിനറും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ടോണി സജി ക്ലാസെത്തു. കോളേജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, ഡോ. അനു ഫിലിപ്പ്, . കോമേഴ്‌സ് അദ്ധ്യക്ഷ ബയ്നി ജോർജ്ജ് എന്നിവർ സംസാരിച്ചു.