അഖില കേരള വായനോത്സവം
Thursday 24 July 2025 12:52 AM IST
പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം അഖില കേരളാ വായനോത്സവം മിഴി വായനമത്സരം എന്ന പേരിൽ നടത്തി. തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളെയും പൊതു വിജ്ഞാനത്തെയും ആസ്പദമാക്കിയാണ് മത്സരം നടന്നത്. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. എം.സുൽഫിഖാൻ റാവുത്തർ, അൻസൽന, ശബ്ന റിയാസ് ,മുഹമ്മദ് നിഹാൽ എച്ച്.ഹസീന,
സബീന ബൈജു, നെസീന എന്നിവർ സംസാരിച്ചു.