പ്ലസ് വൺ: ട്രാൻസ്ഫർ പ്രവേശനം നാളെ മുതൽ

Thursday 24 July 2025 12:02 AM IST

തിരുവനന്തപുരം: പ്ളസ്വൺ പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിൽ നാളെ രാവിലെ 10 മുതൽ പ്രവേശനം നേടാം . ക്യാൻഡിഡേറ്റ് ലോഗിനിലെ 'ട്രാൻസ്ഫർ അലോട്ട് റിസൾട്ട്' എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം .യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/ കോഴ്സിൽ 25 ന് രാവിലെ പത്തുമണി മുതൽ 28ന് വൈകിട്ട് നാല് വരെ പ്രവേശനം നേടാം. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്‌പോട്ട് അഡ്മിഷനായി വിശദനിർദ്ദേശം 29ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും.

എം.​ബി.​ബി.​എ​സ്/​ ​ബി.​ഡി.​എ​സ് ​സീ​റ്റ് ​മെ​ട്രി​ക്സ്

ന്യൂ​ഡ​ൽ​ഹി​:​നീ​റ്റ് ​യു.​ജി​ ​റാ​ങ്ക് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ക്വാ​ട്ട​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ആ​ദ്യ​ ​റൗ​ണ്ട് ​കൗ​ൺ​സ​ലിം​ഗ് ​സീ​റ്റ് ​മെ​ട്രി​ക്സ് ​എം.​സി.​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​വെ​ബ്സൈ​റ്റ്:​ ​m​c​c.​n​i​c.​i​n.​ആ​ദ്യ​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റ് ​ഫ​ലം​ 31​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​അ​ലോ​ട്ട​മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നും​ 6​നും​ ​ഇ​ട​യി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.7,​​8​ ​തീ​യ​തി​ക​ളി​ലാ​ണ് ​അ​ത​ത് ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ഡാ​റ്റ​ ​വേ​രി​ഫി​ക്കേ​ഷ​ൻ.

10​ ​വ​ർ​ക്കിം​ഗ് ​വി​മ​ൻ​സ് ഹോ​സ്റ്റ​ലു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ജോ​ലി​ചെ​യ്യു​ന്ന​ ​സ്ത്രീ​ക​ൾ​ക്ക് ​സു​ര​ക്ഷി​ത​ ​താ​മ​സ​മൊ​രു​ക്കാ​ൻ​ ​വ​നി​താ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​വ​ർ​ക്കിം​ഗ് ​വി​മ​ൻ​സ് ​ഹോ​സ്റ്റ​ലു​ക​ൾ​ ​ഒ​രു​ക്കു​ന്നു.120​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ല​വി​ൽ​ ​സം​സ്ഥാ​ന​ത്താ​കെ​ ​പ​ത്ത് ​ഹോ​സ്റ്റ​ലു​ക​ളാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​ ​ഇ​ടു​ക്കി​ ​ചെ​റു​തോ​ണി​ ​(12.10​കോ​ടി​),​വാ​ഴ​ത്തോ​പ്പ് ​(10.64​ ​കോ​ടി​),​മാ​വേ​ലി​ക്ക​ര​ ​(12.28​ ​കോ​ടി​),​പ​ട​നാ​ട് ​(12.27​കോ​ടി​),​മ​ട്ട​ന്നൂ​ർ​ ​(14.44​ ​കോ​ടി​),​കോ​ഴി​ക്കോ​ട് ​(14.15​ ​കോ​ടി​ ​),​പ​ത്ത​നം​തി​ട്ട​ ​റാ​ന്നി​ ​(10.10​ ​കോ​ടി​),​കോ​ട്ട​യം​ ​ഗാ​ന്ധി​ന​ഗ​ർ​ ​(18.18​ ​കോ​ടി​),​തൃ​ശൂ​ർ​ ​മു​ളം​കു​ന്ന​ത്തു​കാ​വ് ​(13.65​ ​കോ​ടി​),​തി​രു​വ​ന​ന്ത​പു​രം​ ​ബാ​ല​രാ​മ​പു​രം​ ​(2.19​ ​കോ​ടി​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഹോ​സ്റ്റ​ലു​ക​ൾ​ ​ഒ​രു​ക്കു​ന്ന​ത്.​ഇ​തി​നാ​യി​ ​എ​സ്.​എ.​എ​സ്.​സി.​ഐ​ ​ഫ​ണ്ടി​ൽ​നി​ന്നു​ള്ള​ ​വാ​യ്പ​യാ​ണ് ​വി​നി​യോ​ഗി​ക്കു​ക.​ആ​ദ്യ​ ​ഗ​ഡു​വാ​യി​ 79.20​ ​കോ​ടി​ ​ല​ഭി​ച്ചു.​ഇ​ത്ത​ര​മൊ​രു​ ​പ​ദ്ധ​തി​ക്കാ​യി​ ​രാ​ജ്യ​ത്ത് ​ആ​ദ്യം​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത് ​കേ​ര​ള​മാ​ണെ​ന്ന് ​വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ​ ​പ​റ​ഞ്ഞു.​ഏ​ഴ് ​ഹോ​സ്റ്റ​ലു​ക​ളു​ടെ​ ​നി​ർ​മാ​ണ​ചു​മ​ത​ല​ ​ഹൗ​സിം​ഗ് ​ബോ​ർ​ഡി​നും​ ​മൂ​ന്നെ​ണ്ണ​ത്തി​ന്റെ​ ​ചു​മ​ത​ല​ ​വ​നി​താ​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​നു​മാ​ണ്.

മെ​റി​റ്റ് ​സ്‌​കോ​ള​ർ​ഷി​പ്പ് പു​തു​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ 2023​-24​ ​വ​ർ​ഷം​ ​സ​ർ​ക്കാ​ർ,​​​ ​എ​യ്ഡ​ഡ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ്,​ ​മ്യൂ​സി​ക്,​ ​സം​സ്‌​കൃ​ത​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി​രു​ദ​ ​പ്ര​വേ​ശ​നം​ ​നേ​ടി​ ​സ്റ്റേ​റ്റ് ​മെ​റി​റ്റ് ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​ര​ണ്ടാം​ ​വ​ർ​ഷ​ത്തെ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പു​തു​ക്ക​ലി​ന് ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​തീ​യ​തി​ ​ഓ​ഗ​സ്റ്റ് 11​ലേ​ക്ക് ​ദീ​ർ​ഘി​പ്പി​ച്ചു.

സ​പ്ലൈ​കോ​യി​ൽ​ ​പ്ര​ത്യേ​ക​ ​വി​ല​ക്കു​റ​വ്

തി​രു​വ​ന​ന്ത​പു​രം​:​ഓ​ണ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​സ​പ്ലൈ​കോ​ ​വി​ല്പ​ന​ശാ​ല​ക​ളി​ൽ​ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ​വി​ല​ക്കു​റ​വ്.​ഹാ​പ്പി​ ​അ​വേ​ഴ്സ് ​എ​ന്ന​ ​പേ​രി​ൽ​ ​ജൂ​ലാ​യ് 31​ ​വ​രെ​യാ​ണി​ത്.​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​മു​ത​ൽ​ ​നാ​ലു​ ​വ​രെ​ ​തെ​ര​ഞ്ഞെ​ടു​ത്ത​ ​സ​ബ്സി​ഡി​ ​ഇ​ത​ര​ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​ണ് ​വി​ല​ക്കു​റ​വ് ​ന​ൽ​കു​ന്ന​ത്.​സാ​ധാ​ര​ണ​ ​ല​ഭി​ക്കു​ന്ന​ ​വി​ല​ക്കു​റ​വി​നെ​ക്കാ​ൾ​ 10​%​ ​വ​രെ​ ​വി​ല​ക്കു​റ​വ് ​വി​വി​ധ​ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കും.​അ​രി,​എ​ണ്ണ,​സോ​പ്പ്,​ശ​ർ​ക്ക​ര,​ആ​ട്ട,​ ​റ​വ,​മൈ​ദ,​ഡി​റ്റ​ർ​ജ​ന്റു​ക​ൾ,​ ​ടൂ​ത്ത് ​പേ​സ്റ്റ്,​സാ​നി​റ്റ​റി​ ​നാ​പ്കി​ൻ​ ​തു​ട​ങ്ങി​യ​വ​യ്ക്ക് ​അ​ധി​ക​ ​വി​ല​ക്കു​റ​വ് ​ഉ​ണ്ട്.

സ്വാ​ശ്ര​യ​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്വാ​ശ്ര​യ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​എ​സ്.​സി​ ​ന​ഴ്സിം​ഗ് ​മാ​നേ​ജ്മെ​ന്റ് ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​ടു​ത്ത​മാ​സം​ 20​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രൈ​വ​റ്റ് ​ന​ഴ്സിം​ഗ് ​കോ​ളേ​ജ് ​അ​സോ​സി​യേ​ഷ​ന്റെ​ 47​ ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​ക്രി​സ്ത്യ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ന്റെ​ 35​കോ​ളേ​ജു​ക​ളി​ലേ​ക്കു​മാ​ണ് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം​ .​ ​അ​സോ​സി​യേ​ഷ​ൻ​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ 1200​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​ഒ​രാ​ൾ​ക്ക് 10​കോ​ളേ​ജ് ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​മൂ​വാ​യി​രം​ ​സീ​റ്റു​ക​ളാ​ണ് ​നി​ല​വി​ലു​ള്ള​ത്.​ ​റാ​ങ്ക്ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​പ്ര​വേ​ശ​നം