പി.എസ്.സി അറിയിപ്പുകൾ

Thursday 24 July 2025 12:07 AM IST

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

പൊലീസ് കോൺസ്റ്റബിൾ ട്രെയിനി, എ.എസ്.ഐ (ആംഡ് ബറ്റാലിയൻ), പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി) (കാറ്റഗറി നമ്പർ 387/2024, 484/2024, 740/2024, 803/2024) തസ്തികകളിലേക്ക് 26ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ വിതുര (പി.ഒ) ചായം ഓൾ സെയിന്റ്സ് പബ്ലിക് സ്‌കൂളിൽ (സെന്റർ 1) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1009701 മുതൽ 1010000 വരെയുള്ളവർ നെടുമങ്ങാട് ഗവ. എച്ച്. എസ് കരിപ്പൂരിലും പരീക്ഷയെഴുതണം.ഓൾ സെയിന്റ്സ് പബ്ലിക് സ്‌കൂളിൽ (സെന്റർ 2) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1010001 മുതൽ 1010200 വരെയുള്ളവർ വിതുര ഗവ. വി.ആൻഡ് എച്ച്.എസിലും പുതുക്കുളങ്ങര (പി.ഒ) ഉഴമലയ്ക്കൽ എസ്.എൻ എച്ച്.എസ്.എസിൽ (എച്ച്.എസ് സെക്ഷൻ)(സെന്റർ 1) ഉൾപ്പെടുത്തിയിരുന്ന 1011401 മുതൽ 1011600 വരെയുള്ളവർ നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിലുമാണ് പരീക്ഷയെഴുതേണ്ടത്. ഉഴമലയ്ക്കൽ എസ്.എൻ. എച്ച്.എസ്.എസിൽ (എച്ച്.എസ്. സെക്ഷൻ) (സെന്റർ 2) ഉൾപ്പെടുത്തിയിരുന്ന 1011601 മുതൽ 1011800 വരെയുള്ളവർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിലും, വെള്ളനാട് ജി.കെ.എസ് ഗവ. വി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1012101 മുതൽ 1012300 വരെയുള്ളവർ നെടുമങ്ങാട് പനക്കോട് വി.കെ.കാണി ഗവ.എച്ച്.എസിലുമാണ് പരീക്ഷയ്ക്കെത്തേണ്ടത്. തൃശൂർ ജില്ലയിൽ പീച്ചി ജി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1075468 മുതൽ 1075667 വരെയുള്ളവർ പട്ടിക്കാട് ജി.എച്ച്.എസ്.എസിലും (സെന്റർ 2) പരീക്ഷയെഴുതണം.

അഭിമുഖം

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്‌ട്രോപ്ലേറ്റർ) (കാറ്റഗറി നമ്പർ 669/2023) തസ്തികയിലേക്ക് 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ- 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).

പ്രമാണപരിശോധന

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ മെക്കാനിക് (കാറ്റഗറി നമ്പർ 653/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 25ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ-9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).  ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 467/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 25ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ-1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).