സായ് കൊല്ലം ഹോക്കി ജേതാക്കൾ
Thursday 24 July 2025 12:36 AM IST
കൊല്ലം: സബ് ജൂനിയർ ആൺകുട്ടികളുടെ സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ സായ് കൊല്ലത്തിന് കിരീടം. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജി.വി രാജയെ 7-2 എന്ന സ്കോറിൽ തോല്പിച്ചാണ് സായ് ടീം കിരീടം നേടിയത്.
ലൂസേഴ്‌സ് ഫൈനലിൽ മലപ്പുറത്തെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി എറണാകുളം മൂന്നാം സ്ഥാനത്തെത്തി.
ജി.വി രാജയുടെ വിഷ്ണു പ്രവീൺ മികച്ച ഗോൾ കീപ്പറായും സായ് കൊല്ലത്തിന്റെ രോഹിത് ബസ്‌ല മികച്ച പ്രതിരോധ താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മദ്ധ്യനിര താരമായി കെ.എസ്.ആദിത്യനും (ജി.വി രാജ) ഭാവിയുടെ താരമായി തിരുവനന്തപുരത്തിന്റെ നിഥിനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മുന്നേറ്റ നിരക്കാരനുള്ള പുരസ്കാരം ജി.വി രാജയുടെ നദീം കെ.എൻ നേടി.