വൈസ് മെൻ ക്ലബ് ഒഫ് ക്വയിലോൺ സ്ഥാനാരോഹണം

Thursday 24 July 2025 12:47 AM IST
വൈസ് മെൻസ് ക്ലബ് ഒഫ് ക്വയിലോണിന്റെ 51-ാം വർഷത്തെ ഭാരവാഹികൾ ചുമതലയേൽക്കുന്ന ഇൻസ്റ്റലേഷൻ മീറ്റിംഗിൽ മുഖ്യാതിഥിയായ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് നിലവിളക്ക് കൊളുത്തുന്നു. എസ്. ജിനു, അജയ് ശിവരാജൻ, തങ്കരാജ്, ശശി ബാബു, നരേഷ് നാരായൺ തുടങ്ങിയവർ സമീപം

കൊല്ലം: വൈസ് മെൻസ് ക്ലബ് ഒഫ് ക്വയിലോണിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. എൽ.ആർ.ഡി തങ്കരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ജിനു അദ്ധ്യക്ഷനായി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.കെ.പി. സജിനാഥ് മുഖ്യാതിഥിയായി. പുതിയ ഭാരവാഹികൾക്ക് ഡി.ജി. ശശിബാബു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 50 വർഷം തികയുന്ന മെനറ്റ്സ് ക്ലബിന്റെ ഒരു വർഷം നീളുന്ന ഗോൾഡൺ ജൂബിലി ഉദ്ഘാടനം ഡോ.സൂസൻ ജേക്കബ്, മെനറ്റ്സ് പ്രസിഡന്റ് പാർവ്വതി ജിനുവിന് പതാക കൈമാറി നിർവ്വഹിച്ചു. സെക്രട്ടറി അജയ് ശിവരാജൻ, ട്രഷറർ യു.സി. ആരിഫ്, പി.ആർ.ഡി ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് പ്രോജക്ടിന്റെ ഭാഗമായി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള സ്വാമിനാഥൻ ഫൗണ്ടേഷൻ സാമ്പത്തിക സഹായം കൈമാറി. ക്യാൻസർ രോഗികൾക്കുള്ള ധനസഹായം അഡ്വ. സജിനാഥ് വിതരണം ചെയ്തു. നരേഷ് നാരായൺ, എസ്. രാധാകൃഷ്ണൻ, ജയമോഹൻ പിള്ള, ഗണേഷ്, ഇക്ബാൽ മുഹമ്മദ്, ആസ്റ്റിൻ ഡഗ്ലസ് തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികൾ: എസ്. ജിനു (പ്രസിഡന്റ്), അജയ് ശിവരാജൻ (സെക്രട്ടറി), യു.സി. ആരിഫ് (ട്രഷറർ), വി. അഭിലാഷ് (ബുള്ളറ്റിൻ എഡിറ്റർ), അനിൽ രാജേഷ് (വൈസ് ഗൈ).