മഹിളാ കോൺഗ്രസ് സ്വീകരണം നൽകും

Thursday 24 July 2025 12:50 AM IST
മഹിളാ കോൺഗ്രസ് ജാഥയ്ക്ക് സ്വീകരണം നൽകുന്നതുമായ ബന്ധപ്പെട്ട് ഏരൂർ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി നയിയ്ക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് അഞ്ചൽ ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. സ്വീകരണ പരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഏരൂർ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിസിലി ജോബ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബാസുദർശനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ,സൈനബ ബീവി,വൈ. ഡെനിമോൻ , ഗീവർഗ്ഗീസ്, ജാസ്മിൻ മഞ്ചൂർ തുടങ്ങിയവർ സംസാരിച്ചു. തോയിത്തല മോഹൻ ചെയർമാനും സിസിലി ജോബ് കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു