ടൊയോട്ട പ്രതിനിധി സംഘം ടെക്‌നോപാർക്ക് സന്ദർശിച്ചു
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസവ്യവസ്ഥ അടുത്തറിയുന്നതിനായി ജപ്പാനിലെ ഡിജിറ്റൽ സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡ് (ഡി.എസ്.ഐ), ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ഉന്നതതല പ്രതിനിധി സംഘം ടെക്‌നോപാർക്ക് സന്ദർശിച്ചു. ഡി.എസ്.ഐ ജപ്പാൻ പ്രസിഡന്റ് കാഞ്ചി ഉയേദയുടെ നേതൃത്വത്തിലുള്ള സംഘം ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, ടൊയോട്ട മോട്ടോർ കോർപ്പറേഷൻ (ലെക്സസ് ഡിവിഷൻ) ജനറൽ മാനേജർ യോഷിഹിരോ ഇവാനോ, ടൊയോട്ട മോട്ടോർ കോർപ്പറേഷൻ (ലെക്സസ് ഡിവിഷൻ) ഗ്രൂപ്പ് മാനേജർ അകിനോബു വാനിബെ, ടൊയോട്ട സുഷോ സിസ്റ്റംസ് കോർപ്പറേഷനിലെ റെയ് ഇസോഗായ്, ടൊയോട്ട സുഷോ സിസ്റ്റംസ് കോർപ്പറേഷനിലെ കട്സുയോഷി ഹിരാനോ, ഡി.എസ്.ഐ ടെക്‌നോളജിസ് ഡയറക്ടറും സി.ഇ.ഒയുമായ ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.