ശ്രീധരൻ പിള്ളയ്ക്ക് യാത്ര അയപ്പ്
Thursday 24 July 2025 1:01 AM IST
പനാജി (ഗോവ) : ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് ഇന്ന് യാത്ര അയപ്പ് നൽകും. ഉച്ചകഴിഞ്ഞ് 3.30ന് ഗോവ രാജ്ഭവനിലെ ന്യൂ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്റി ശ്രീപദ് നായിക്, ഗോവ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഹരിലാൽ.ബി.മേനോൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് സ്വന്തം നാടായ കോഴിക്കോടേക്ക് പോകുമെന്നും രാജ്ഭവൻ അറിയിച്ചു.