ഇ.ഡി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് വിട്ടയച്ചു
Thursday 24 July 2025 1:01 AM IST
കൊച്ചി: കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതിയായ ഇ.ഡി കൊച്ചി യൂണിറ്റ് മുൻ അസി. ഡയറക്ടർ ശേഖർകുമാറിനെ രണ്ടാം ദിവസവും ആറു മണിക്കൂർ ചോദ്യംചെയ്ത ശേഷം വിജിലൻസ് വിട്ടയച്ചു. ഇന്നും ചോദ്യം ചെയ്‌തേക്കും. ഇന്നലെ രാവിലെ 10.45ഓടെയാണ് ശേഖർകുമാർ വിജിലൻസിന്റെ എറണാകുളത്തെ ആസ്ഥാനത്ത് അഭിഭാഷകനൊപ്പം ഹാജരായത്. മാദ്ധ്യമങ്ങൾ വളഞ്ഞതോടെ അസ്വസ്ഥനായ ശേഖർകുമാർ, സന്ദർശക രജിസ്റ്ററിൽ ഒപ്പിടാതെ ക്ഷുഭിതനായാണ് മുകളിലേക്ക് കയറിപ്പോയത്.
വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള ചാദ്യംചെയ്യൽ വൈകിട്ട് അഞ്ചുവരെ നീണ്ടു. തിങ്കളാഴ്ചയും ആറു മണിക്കൂർ ചോദ്യംചെയ്തിരുന്നു.