നവീൻ ബാബുവിന്റെ മരണം: കേസ് ആഗസ്റ്റ് 5ലേക്ക് മാറ്റി

Thursday 24 July 2025 1:03 AM IST

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണാ കേസ് പരിഗണിക്കുന്നത് കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആഗസ്റ്റ് 5ലേക്ക് മാറ്റി. പൊലീസ് കഴിഞ്ഞയാഴ്ച സമർപ്പിച്ച അഡീഷണൽ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാൻ സമയം വേണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. കേസിലെ ഏക പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കോടതിയിൽ ഹാജരായിരുന്നു.