ഖത്തറിലെ ഇന്ത്യൻ തടവുകാരുടെ മോചനം തേടി ബന്ധുക്കൾ

Thursday 24 July 2025 1:03 AM IST

ന്യൂഡൽഹി: വിവിധ കാരണങ്ങളാൽ ഖത്തറിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് ഡൽഹി ജന്ദർമന്ദറിൽ ധർണ നടത്തും. ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കുന്നില്ല എന്നാണ് ബന്ധുക്കളുടെ പരാതി. എംപിമാരുടെ ഇടപെടലുകൾക്കും ഫലമില്ല. തടവുകാരെ കൈമാറാനുള്ള 2015ലെ കരാറും നടപ്പിലാക്കുന്നില്ല.

ഇന്ത്യൻ പ്രവാസി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ധർണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, എം.കെ. രാഘവൻ, ജോൺ ബ്രിട്ടാസ്, ഇ.ടി.മുഹമ്മദ് ബഷീർ, പി.എം.നിയാസ് , പ്രവാസി മൂവ്‌മെന്റ് പ്രസിഡന്റ് ആർ.ജെ.സജിത് തുടങ്ങിയവർ പങ്കെടുക്കും.