മന്ത്രിസഭായോഗം ഇന്ന്
Thursday 24 July 2025 1:04 AM IST
തിരുവനന്തപുരം: മന്ത്രിസഭായോഗം ഇന്ന് ഓൺലൈനായി നടക്കും. രാവിലെ 11നാണ് ചേരുക. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. അതിനാൽ ഇന്നലെ മന്ത്രിസഭ ചേരാനായില്ല. ഇന്ന് കർക്കടകവാവ് പ്രമാണിച്ച് സംസ്ഥാനത്ത് അവധിയാണ്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ളതും 29 മുതൽ നിയമസഭ ചേരുന്നതും കണക്കിലെടുത്താണ് ഇന്ന് മന്ത്രിസഭ ചേരുന്നത്.