കെ.എസ്.ഇ.ബി.യിൽ ഒഴിവുകൾ നികത്തണം
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിലെ ഒഴിവുകൾ നികത്താനും പ്രമോഷൻ സമയബന്ധിതമായി നടപ്പാക്കാനും നടപടിയെടുക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.എം.എസ്.റാവുത്തർ ആഡിറ്റോറിയത്തിൽ ചേർന്ന കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനവും വിരമിച്ച സംസ്ഥാന ഭാരവാഹികൾക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി.ധനപാലൻ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി നസീർ.എം,ഭാരവാഹികളായ കെ.പി.സുനിൽകുമാർ,നിസാറുദീൻ.എ,കലേഷ് കുമാർ.സി.ബി,സി.വി കുര്യാച്ചൻ,കാജാ.കെ,സ്റ്റാൻലി എന്നിവർക്ക് കെ.പി.സി.സി പ്രസിഡന്റ് ഉപഹാരം നൽകി.ഭാരവാഹികളായ അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ്,നസീർ.എം,കെ.സി രാജൻ,കെ.പി.സുനിൽകുമാർ,കെ.എം.ജംഹർ,യമുന.സി.എസ്, നിസാറുദീൻ.എ,കലേഷ്‌കുമാർ.സി.ബി,ഷമീം നാട്യമംഗലം, ജയകുമാർ.എസ്,പ്രസാദ്.വി തുടങ്ങിയവർ സംസാരിച്ചു.കോൺഫെഡറേഷൻ രക്ഷാധികാരിയായി കെ.മുരളീധരനേയും പ്രസിഡന്റായി കെ.പി ധനപാലനേയും വർക്കിംഗ് പ്രസിഡന്റായി സിബിക്കുട്ടി ഫ്രാൻസിസിനേയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.ഷമീംനാട്യമംഗലത്തെ ജനറൽ സെക്രട്ടറിയായും ട്രഷററായി പി.ഉണ്ണികൃഷ്ണനേയും കൂടാതെ 30അംഗ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.