വി.എസ് വരുമ്പോൾ ഞാനിവിടെ നിൽക്കേണ്ടേ: ചെന്നിത്തല

Thursday 24 July 2025 1:34 AM IST

ഹരിപ്പാട് : ആൾക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് വി.എസിന് അന്തിമോപചാരമർപ്പിച്ച് രമേശ്‌ ചെന്നിത്തല. വിലാപയാത്ര ഇന്നലെ രാവിലെ ഹരിപ്പാട്ട് എത്തിയപ്പോഴാണ് ചെന്നിത്തല പുഷ്പചക്രമർപ്പിച്ചത്. 'വി.എസ് വരുമ്പോൾ ഞാനിവിടെ നിൽക്കേണ്ടേ' എന്നാണ് ചെന്നിത്തല പറഞ്ഞത്.

ഇന്നലെ രാവിലെ എട്ടു മണിയോടെ വിലാപയാത്ര കായംകുളത്ത് എത്തിയെന്ന് അറിഞ്ഞതോടെയാണ് രമേശ്‌ ചെന്നിത്തല ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം കാത്തുനിന്നത്. ഇടയ്ക്ക് പെയ്ത മഴയിലും വി.എസിനെ കാത്ത് ഒരുമണിക്കൂറോളം നിന്ന് പുഷ്പചക്രം അർപ്പിച്ചു.