ഇഷ്ടപ്പെട്ട വാട്ടർ ബോട്ടിലെടുത്തു, വിലകൂടുതലാണെന്ന് അച്ഛൻ; ഉടൻ പെൺകുട്ടി ചെയ്തതുകണ്ട് ഏവരും അത്ഭുതപ്പെട്ടു
കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് പോകുമ്പോൾ പല മാതാപിതാക്കളുടെയും ഉള്ളിൽ ചെറിയൊരു പേടിയുണ്ടാകും. വിലകൂടിയ സാധനങ്ങൾക്ക് വേണ്ടി മക്കൾ വാശിപിടിച്ച് കരയുമോയെന്നാണ് പല രക്ഷിതാക്കളുടെയും ഭയം. എന്നാൽ ഷോപ്പിംഗിനിടെ കൊച്ചുപെൺകുട്ടി ചെയ്തയൊരു കാര്യം കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ആത്ഭുതപ്പെട്ടിരിക്കുകയാണ്.
അച്ഛനൊപ്പമാണ് പെൺകുട്ടി സൂപ്പർമാർക്കറ്റിൽ എത്തിയത്. കുട്ടി അവൾക്കിഷ്ടപ്പെട്ട ഒരു വാട്ടർ ബോട്ടിൽ എടുക്കുന്നു. എന്നാൽ മോളേ അത് ചെലവേറിയതാണെന്ന് അച്ഛൻ പറഞ്ഞപ്പോൾ ആ മിടുക്കിക്കുട്ടി വാശിപിടിച്ച് കരഞ്ഞില്ല. പകരം അച്ഛന്റെ അവസ്ഥ മനസിലാക്കിയെന്നോണം ആ വാട്ടർ ബോട്ടിൽ തിരിച്ചുവയ്ക്കുകയാണ് ചെയ്തത്. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദശലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. കുടാതെ നിരവധി പേരാണ് പെൺകുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 'പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഈ വീഡിയോയിൽ എനിക്ക് മനസിലായത്.'- എന്നാണ് ഒരു പെൺകുട്ടി കമന്റ് ചെയ്തിരിക്കുന്നത്.