നടപ്പാതയിലൂടെ പോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; സംഭവം നാലാഞ്ചിറയിൽ

Thursday 24 July 2025 12:33 PM IST

തിരുവനന്തപുരം: നടപ്പാതയിലൂടെ പോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. ട്യൂഷന് പോയ രണ്ട് പെൺകുട്ടികളെയാണ് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചിട്ടത്. ടെക്‌നോപാർക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ കുട്ടികൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മണ്ണന്തല പൊലീസ് കേസെടുത്തു.