സ്വാക് എക്സ്പോ ഒക്ടോബറിൽ

Friday 25 July 2025 12:26 AM IST
സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ

ആലുവ: സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റ് ഉടമകളുടെ സംഘടനയായ സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള സംഘടിപ്പിക്കുന്ന രണ്ടാമത് എക്സ്പോ ഒക്ടോബർ 3,4,5 തീയതികളിൽ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോർഷിൽ പേട്ട അറിയിച്ചു. 5000ത്തോളം സൂപ്പർമാർക്കറ്റ് ഉടമകളും റീട്ടെയിൽ മേഖലയിലെ കമ്പനികളും ഉത്പന്ന നിർമ്മാതാക്കളും പങ്കെടുക്കും. ബിസിനസ് മീറ്റ്, മോട്ടിവേഷൻ ക്ലാസ്, സ്റ്റാഫ് ട്രെയിനിംഗ്, ബിസിനസ് അവാർഡ് വിതരണം എന്നിവയുമുണ്ടാകും. സംസ്ഥാന കമ്മിറ്റി ഓഫീസ് ആലുവ മെട്രോ സ്‌റ്റേഷന് എതിർവശം കാർഷിക ബാങ്ക് കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എ. നിയാവുദ്ദീൻ, കെ.എം. ഹനീഫ, ഷഹീസ് റോയൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.