ഫാ. ജോർജ് നേരെവീട്ടിൽ അനുസ്മരണം
Friday 25 July 2025 12:36 AM IST
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപതാ ഡയറക്ടറായിരുന്ന ഫാ. ജോർജ് നേരെവീട്ടിലിനെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അദ്ധ്യക്ഷനായി. സാബു ജോസ്, കുരുവിള മാത്യൂസ്, സി. എക്സ്. ബോണി, രാധ കൃഷ്ണൻ കടവുങ്ങൽ, ജെയിംസ് കോറമ്പേൽ, പി.എച്ച്. ഷാജഹാൻ, ഷൈബി പാപ്പച്ചൻ, ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, ഹിൽട്ടൺ ചാൾസ്, എം.ഡി. റാഫേൽ, എം.എൽ. ജോസഫ്, ജെസി ഷാജി, പി.ഐ. നാദിർഷ, വിജയൻ പി. മുണ്ടിയാത്ത്, ജോജോ മനക്കിൽ, ജോണി പിടിയത്ത്, എം.പി. ജോസി, തോമസ് മറ്റപ്പിള്ളി, കെ.കെ. സൈനബ എന്നിവർ പ്രസംഗിച്ചു.