അനുമോദിച്ചു
Friday 25 July 2025 12:01 AM IST
പനങ്ങാട്: എ.പി. ദാമോദരൻ നായർ സ്മാരക വായനശാല യുടെ ആഭിമുഖ്യത്തിൽ പാഠ പുസ്തക സമിതി അംഗം ഷാജു നേരവത്തിനെ അനുമോദിച്ചു. കോഴിക്കോട് ജില്ലാ ലൈബ്രറി കൌൺസിൽ അംഗം പി.കെ മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.കെ പ്രഭാകരവർമ്മ ആദ്ധ്യക്ഷനായി. വായനശാല വൈസ് പ്രസിഡന്റ് അഡ്വ.കെ. ജയപ്രശാന്ത് ബാബു, സെക്രട്ടറി ഡോ.പ്രദീപ് കറ്റോട്, സുജിത് കറ്റോട്, ബാബു പാലോളി, ശ്യാമള. വി, പി.കെ ഹരിദാസൻ, എൻ.പി.മുരളീധരൻ അമൽരാജ് കോഴിക്കോട്, ശ്രീധരൻ പൊയിലിൽ, ഷാജു. കെ.സി, ലയ ഷാജു എന്നിവർ പ്രസംഗിച്ചു.