മധ്യമേഖല നേതൃസംഗമം
Friday 25 July 2025 12:40 AM IST
മലപ്പുറം: പി.എം ശ്രീ പദ്ധതി നടപ്പിലാക്കാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷ കേരള പദ്ധതിക്ക് ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ മദ്ധ്യമേഖല നേതൃ സംഗമം ആവശ്യപ്പെട്ടു. ഭാഷാ സമര സ്മാരക ഹാളിൽ നടന്ന നേതൃസംഗമം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ സിദ്ധിഖ് പാറോക്കോട് മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി മജീദ് കാടേങ്ങൽ , വനിതാവിംഗ് സംസ്ഥാന ചെയർ പേഴ്സൺ എം.പി. ഷരീഫ സംസ്ഥാന സെക്രട്ടറി ഫസൽ ഹഖ് എന്നിവർ പ്രസംഗിച്ചു.