അപേക്ഷ ക്ഷണിച്ചു
Friday 25 July 2025 12:45 AM IST
മലപ്പുറം: പെരിന്തൽമണ്ണ ഗവ.പോളിടെക്നിക് കോളേജിൽ ഫിസിക്സ് അദ്ധ്യാപകൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എന്നീ ബ്രാഞ്ചുകളിൽ റെഗുലർ/ ഈവനിങ് ഡിപ്ലോമ കോഴ്സിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്സ്, നെറ്റ് യോഗ്യതയുള്ളവർക്ക് ഫിസിക്സ് അദ്ധ്യാപക തസ്തികയിലേക്കും ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ യോഗ്യതയുള്ളവർക്ക് ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 28ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ : 04933227253.