കേരള യൂണി.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (2018 അഡ്മിഷൻ റഗുലർ), കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ത്രിവത്സര (യൂണിറ്ററി) എൽ എൽ.ബി (റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് - 2012 അഡ്മിഷൻ) സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 26 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (320) (2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ (ടൂറിസം, ജനറൽ) 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
2019 നവംബർ 1 ന് ആരംഭിക്കുന്ന രണ്ടാം വർഷ എൽ എൽ.ബി (പഞ്ചവത്സരം - ആന്വൽ സ്കീം) (1998 അഡ്മിഷന് മുൻപുളളത് & 1998 അഡ്മിഷൻ) (ഓൾഡ് സ്കീം & ന്യൂ സ്കീം) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 1 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 5 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 11 വരെയും അപേക്ഷിക്കാം.