ഉരുകി മെഴുകുതിരി വ്യവസായം

Friday 25 July 2025 1:21 AM IST

ആ​ല​പ്പു​ഴ​:​ ​അ​സം​സ്കൃ​ത​ ​വ​സ്തു​വാ​യ​ ​പാ​രഫി​ന്റെ​ ​വി​ല​ ​വ​ർ​ദ്ധ​ന​യും​ ​ആ​വ​ശ്യ​ക്കാ​രു​ടെ​ ​കു​റ​വും​ ​കാ​ര​ണം​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​ ​മെ​ഴു​കു​തി​രി​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല.​ ​ഫാ​ക്ട​റി​ക​ൾ​ ​കൂ​ടാ​തെ​ ​കു​ടി​ൽ​വ്യ​വ​സാ​യം​ ​പോ​ലെ​ ​കേ​ര​ള​ത്തി​ൽ​ ​അ​യ്യാ​യി​ര​ത്തി​ല​ധി​കം​ ​യൂ​ണി​റ്റു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​കേ​ര​ള​ ​കാ​ൻ​ഡി​ൽ​ ​മാ​നു​ഫാ​ക്ച​റേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ ഇ​വ​യി​ൽ​ ​അ​ധി​ക​വും​ ​അ​ട​ച്ചു​പൂ​ട്ട​ലി​ന്റെ​ ​വ​ക്കി​ലാ​ണ്.​ ​ക്രൂ​‌​ഡ് ​ഓ​യി​ലി​ൽ​ ​നി​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​പാ​രഫി​ൻ​ ​വാ​ക്സി​ന്റെ​ ​വി​ല​ ​വ​ർ​ദ്ധ​ന​യാ​ണ് ​ഈ​ ​വ്യ​വ​സാ​യ​ത്തെ​ ​ത​ക​ർ​ക്കു​ന്ന​ത്. സി​ഡ്കോ​യു​ടെ​ ​ഡി​പ്പോ​ക​ൾ​ ​വ​ഴി​യാ​ണ് ​കേ​ര​ള​ത്തി​ലെ​ ​സം​രം​ഭ​ക​ർ​ക്ക് ​പാ​രഫി​ൻ​ ​ല​ഭി​ക്കു​ന്ന​ത്.​ 1997​ൽ​ ​പാ​രഫി​ൻ​ ​വാ​ക്സി​ന്റെ​ ​വി​ല​നി​ർ​ണ്ണ​യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​ണ്ടാ​യി​രു​ന്ന​ ​അ​ധി​കാ​രം​ ​എ​ടു​ത്തു​മാ​റ്റി.​ ​ ഇ​തോ​ടെ​ ​വി​ല​ ​നി​ശ്ച​യി​ക്ക​ലും​ ​വി​ത​ര​ണ​വും​ ​റി​ഫൈ​ന​റി​ക​ളു​ടെ​ ​പൂ​ർ​ണ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യി.​ ​ഈ​ ​വ​ർ​ഷം​ ​ഇ​തു​വ​രെ​ ​പ​ല​പ്പോ​ഴാ​യി​ ​അ​മ്പ​ത് ​രൂ​പ​യാ​ണ് ​പാ​രാ​ഫി​നി​ന് ​വ​ർ​ദ്ധി​പ്പി​ച്ച​ത്.

പാ​ര​ഫി​ന് ​കൊ​ള്ള​വില

ഒ​രു​ ​കി​ലോ​ ​പാ​ര​ഫി​ൻ​ ​വാ​ങ്ങ​ണ​മെ​ങ്കി​ൽ​ 150​ ​രൂ​പ​ ​കൊ​ടു​ക്ക​ണം.​ ​കൊ​ള്ള​വി​ല​യ്ക്ക് ​വാ​ങ്ങി​ ​മെ​ഴു​കു​തി​രി​ ​നി​ർ​മ്മി​ച്ചാ​ലും​ ​ആ​വ​ശ്യ​ക്കാ​രി​ല്ലെ​ന്ന​താ​ണ് ​അ​ടു​ത്ത​ ​പ്ര​തി​സ​ന്ധി.​ ​പ​ള്ളി​ക​ളി​ലും​ ​വീ​ടു​ക​ളി​ലെ​ ​പ്രാ​ർ​ത്ഥ​നാ​ ​വേ​ള​ക​ളി​ലു​മാ​ണ് ​മെ​ഴു​കു​തി​രി​ ​പ്ര​ധാ​ന​മാ​യും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​പ​ല​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും​ ​സ്വ​ന്ത​മാ​യി​ ​തി​രി​ ​നി​ർ​മ്മി​ക്കു​ന്നു​ണ്ട്.​ ​പ​വ​ർ​ ​ക​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​വീ​ടു​ക​ളി​ൽ​ ​മെ​ഴു​കു​തി​രി​ ​വാ​ങ്ങി​ ​സൂ​ക്ഷി​ക്കു​ന്ന​ ​ശീ​ല​വും​ ​ഇ​ല്ലാ​താ​യി. അ​സം​സ്കൃ​ത​ ​വ​സ്തു​ക്ക​ളു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​യ്ക്ക് ​അ​നു​സ​രി​ച്ച് ​തി​രി​ക്ക് ​വി​ല​ ​കൂ​ട്ടി​യാ​ൽ​ ​ആ​കെ​യു​ള്ള​ ​ഉ​പ​ഭോ​ക്താ​ക്ക​ളെ​ ​കൂ​ടി​ ​ന​ഷ്ട​മാ​കും.​ ​റി​ഫൈ​ന​റി​ക​ൾ​ ​പാ​ര​ഫി​ൻ​ ​വി​ല​ ​നി​ശ്ച​യി​ക്കു​ന്ന​ ​സം​വി​ധാ​നം​ ​മാ​റ്റാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കേ​ന്ദ്ര​ ​പെ​ട്രോ​ളി​യം​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്ത​ണ​മെ​ന്ന​താ​ണ് ​മെ​ഴു​കു​തി​രി​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യെ​ ​ആ​ശ്ര​യി​ച്ചു​ ​ജീ​വി​ക്കു​ന്ന​വ​രു​ടെ​ ​ആ​വ​ശ്യം.

പാരഫിന്റെ വിലക്കയറ്റം കാരണം പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. അയ്യായിരത്തിലധികം മെഴുകുതിരി യൂണിറ്റുകളിലായി പണിയെടുക്കുന്ന ജനവിഭാഗത്തിന് ക്ഷേമനിധിയടക്കം യാതൊരു ആനുകൂല്യവുമില്ല

സി.ആർ.സലിംകുമാർ,​

സംസ്ഥാന പ്രസിഡന്റ്,​

കേരളകാൻഡിൽ മാനുഫാക്ചറേഴ്സ് അസോ.