ശ്രീ​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പി​ൽ​ ​ സ്റ്റാ​ഫ്‌​ഡേ​ ​ആ​ഘോ​ഷം

Friday 25 July 2025 2:23 AM IST

ചെ​ന്നൈ​:​ ​ശ്രീ​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പി​ന്റെ​ ​സ്റ്റാ​ഫ്‌​ഡേ​ ​ആ​ഘോ​ഷം​ ​ചെ​ന്നൈ​യി​ൽ​ ​ന​ട​ന്നു.​ ​ശ്രീ​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നി​ക​ളു​ടെ​ ​സ്ഥാ​പ​ക​നും​ ​ചെ​യ​ർ​മാ​നു​മാ​യ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്റെ​ ​ജ​ന്മ​ദി​ന​മാ​യ​ ​ജൂ​ലാ​യ് 23​ ​ആ​ണ് ​സ്റ്റാ​ഫ്‌​ഡേ​യാ​യി​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.​ ​ചെ​ന്നൈ​ ​തേ​നാം​പേ​ട്ട​യി​ലു​ള്ള​ ​കാ​മ​രാ​ജ​ർ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ​ആ​ഘോ​ഷ​ങ്ങ​ൾ​ ​ന​ട​ന്ന​ത്.​ ​ ന​ട​ന്മാ​രാ​യ​ ​മോ​ഹ​ൻ​ലാ​ൽ,​ ​ശ​ര​ത്കു​മാ​ർ,​ ​ജ​യ​റാം,​ ​കാ​ളി​ ​ദാ​സ് ​ജ​യ​റാം,​ ​ദി​ലീ​പ്,​ ​ആ​ര്യ,​ ​എ​സ്.​ ​ജെ.​ ​സൂ​ര്യ,​ ​റെ​ഡി​ൻ​ ​കി​ങ്‌​സ്‌​ലി,​ ​മി​ർ​ച്ചി​ ​ശി​വ,​ ​ഡാ​ൻ​സ് ​മാ​സ്റ്റ​ർ​ ​ചാ​ണ്ടി,​ ​പാ​ർ​വ​തി​ ​ജ​യ​റാം,​ ​'​വേ​ൽ​സ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​'​ ​വൈ​സ് ​ചാ​ൻ​സി​ല​ർ​ ​പ്രീ​ത​ ​ഗ​ണേ​ഷ്,​ ​ശിവഗിരി ​ശ്രീനാരായണ ധ‍ർമ്മസംഘം ട്രസ്റ്റ്​ ​​പ്ര​സി​ഡ​ന്റ് ​സ്വാ​മി സ​ച്ചി​ദാ​നന്ദ​​,​ ​കൊ​ട്ടി​യൂ​ർ​ ​അ​മ്പ​ലം​ ​പ്ര​സി​ഡ​ന്റ് ​ര​വി,​ ​'​ഏ​ഷ്യാ​നെ​റ്റ്'​ ​മാ​ധ​വ​ൻ,​ ​'​ലൈ​ക്ക​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​'​ ​ത​മി​ഴ് ​കു​മ​ര​ൻ,​ ​റെ​ഡ് ​ജ​യ​ന്റ് ​മൂ​വീ​സ് ​ചെ​മ്പ​ക​മൂ​ർ​ത്തി​ ​തു​ട​ങ്ങി​യ​​ ​പ്ര​മു​ഖ​രും​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​ജീ​വ​ന​ക്കാ​രും​ ​പ​ങ്കെ​ടു​ത്തു.​ ​ശ്രീ​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നി​ക​ളു​ടെ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ബൈ​ജു​ ​ഗോ​പാ​ല​ൻ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​വി.​സി.​പ്ര​വീ​ൺ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.