ബാങ്ക് ഒഫ് ബറോഡ സ്ഥാപക ദിനാഘോഷം
കൊച്ചി: ബാങ്ക് ഒഫ് ബറോഡ 118ാമത് സ്ഥാപക ദിനം ആചരിച്ചു. 'നൂതനത്വം ശക്തിപ്പെടുത്തുന്ന വിശ്വാസം'എന്നതാണ് ബാങ്കിന്റെ 118ാം വർഷത്തേക്കുള്ള പ്രമേയം. സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി എം.നാഗരാജു ബാങ്ക് സ്ഥാപക ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി. സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ബോബ് വേൾഡ് ബിസിനസ് ആപ്പ്, അത്യാധുനിക വിർച്വൽ ഫ്രണ്ട് ഓഫീസ്, ബോബ് ഇ പേ ഇൻർനാഷണൽ, ബോബ് ഇൻസൈറ്റ് ബ്രെയിലി ഡെബിറ്റ് കാർഡ് തുടങ്ങി ഡിജിറ്റൽ സാങ്കേതികവിദ്യ, സുസ്ഥിര ബാങ്കിംഗ്, ഗ്രീൻ ഫിനാൻസ് തുടങ്ങിയവയിലേക്കു നീളുന്നതടക്കമുള്ള പുതുമയുള്ള പദ്ധതികൾ ബാങ്ക് ഒഫ് ബറോഡ് അവതരിപ്പിച്ചു. ഒരു നൂറ്റാണ്ടിലേറെയായി ബാങ്ക് ഒഫ് ബറോഡ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ടെന്ന് മാനേജിംഗ് ഡയറ്കടർ ദേബദത്ത ചന്ദ് പറഞ്ഞു.