7268 കോടി രൂപയുടെ ബിസിനസ് പ്രീമിയം നേടി എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസിന്
Friday 25 July 2025 1:29 AM IST
കൊച്ചി: എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസ് 2025 ജൂൺ 30ന് അവസാനിച്ച ആദ്യപാദ കാലയളവിൽ 7268 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം ശേഖരിച്ചു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 7033 കോടി രൂപയായിരുന്നു. 980 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയവും നേടി. മുൻ വർഷത്തേക്കാൾ 14 ശതമാനം വർദ്ധനവോടെ 594 കോടി രൂപയുടെ അറ്റാദായവും രേഖപ്പെടുത്തി.