സംഗീതോത്സവം നാളെ

Friday 25 July 2025 12:30 AM IST

പാലക്കാട്: കേരള സംഗീത നാടക അക്കാദമി കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന കർണാടക സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നാളെ പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ നടക്കും. സ്വരലയ , പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി, ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജ് , ജില്ലാ കേന്ദ്ര കലാസമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ത്ത് 2.30ന് കോളേജിൽ നടക്കുന്ന പരിപാടിയിൽ സംഗീതാർച്ചന, ജില്ലയിലെ പ്രശസ്ത കർണാടക സംഗീതജ്ഞരെയും പക്കമേളക്കാരെയും ആദരിക്കൽ, എൻ.ജെ.നന്ദിനിയുടെ യുടെ സംഗീത കച്ചേരി എന്നിവയുണ്ടാകും. കേരള സംഗീത അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ പങ്കെടുക്കും. സ്വരലയ പ്രസിഡന്റ് എൻ.എൻ.കൃഷ്ണദാസ് അധ്യക്ഷത വഹിക്കും