ആദിത്യ ഇൻഫോടെക് ലിമിറ്റഡ് ഐ.പി.ഒ 29 മുതൽ

Friday 25 July 2025 2:33 AM IST

കൊച്ചി: ആദിത്യ ഇൻഫോടെക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) 29 മുതൽ 31 വരെ നടക്കും. ഐ.പി.ഒയിലൂടെ 1300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടമാരുടെ 800 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 640 രൂപ മുതൽ 675 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 22 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 22ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അർഹരായ ജീവനക്കാർക്കായുള്ള വിഭാഗത്തിൽ ഓഹരി ഒന്നിന് 60 രൂപ വീതം ഡിസ്‌കൗണ്ട് ലഭിക്കും.