സർവകക്ഷി അനുശോചനം
Friday 25 July 2025 12:35 AM IST
ബാലുശ്ശേരി: മുൻ മുഖ്യമന്ത്രിയും സി.പി. എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ മൗനജാഥയും സർവകക്ഷി അനുശോചനവും നടന്നു. ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗം പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ കുറുമ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി. കെ സുമേഷ് , വി. ബിവിജീഷ്, പി. സുധാകരൻ, കെ.സി. ബഷീർ, ദിനേശൻ പനങ്ങാട്, ഇ. ഗോപിനാഥൻ, വി. കെ. അനിത, രൂപലേഖ കൊമ്പിലാട് എന്നിവർ പ്രസംഗിച്ചു. തലയാട് അങ്ങാടിയിൽ എം പി അജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലാലി രാജു, കെ. മുഹമ്മദലി, വി. കെ. സി. ഉമ്മർമൗലവി തുടങ്ങിയവർ പ്രസംഗിച്ചു. പനങ്ങാട് നോർത്തിൽ ആർ. കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു.