അനുമോദനവും ജനറൽ ബോഡിയും
Friday 25 July 2025 12:39 AM IST
നാദാപുരം: ഇരിങ്ങണ്ണൂർ എൽ.പി. സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗവും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ ഉദ്ഘാടനം ചെയ്തു. ഡോ. ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്. എസ്, സാഹിത്യ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. ടി.കെ. പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ പി.കെ. ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി എം. ഷീന, എം.പി.ടി.എ. പ്രസിഡന്റ് ജിഷ രമേഷ് വള്ളിൽ, ടി. കെ.രമിത്ത് കുമാർ , ആർ.വി. ലീഷ്ണ എന്നിവർ പ്രസംഗിച്ചു. പുതിയ പി.ടി.എ പ്രസിഡന്റായി ടി.കെ. രമിത്ത് കുമാറിനെ തിരഞ്ഞെടുത്തു.