യുവതി ആശുപത്രിയിലെത്തിയത് വയറുവേദനയും ഛർദ്ദിയുമായി,​ അടിയന്തര ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ ഞെട്ടി

Thursday 24 July 2025 11:18 PM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ നാലുദിവസമായി അനുഭവിക്കുന്ന വയറുവേദനയും വയറുവീക്കവുമായി എത്തിയ 40 കാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. യുവതിയുടെ ചെറുകുടലിൽ നിന്ന് ഒന്നിന് പുറകേ ഒന്നായി പുറത്തെടുത്തത്. 41 റബ്ർ ബാൻഡുകൾ. പാറശാല സരസ്വതി ആശുപത്രിയിലായിരുന്നു ഒരേ സമയം ആശങ്കയും കൗതുകവും നിറച്ച സംഭവം അരങ്ങേറിയത്.

വ​യ​റു​ ​വേ​ദ​ന​യും​ ​വ​യ​റ് ​വീ​ക്ക​വു​മാ​യി​ ​ഒ​രാ​ഴ്ച​ ​മു​മ്പാ​ണ് 40​കാ​രി​ ​എ​ത്തി​യ​ത്.​ ​സ്‌​കാ​നിം​ഗി​ൽ​ ​ചെ​റു​കു​ട​ലി​ൽ​ ​ബ്ലോ​ക്ക് ​ക​ണ്ട​തി​യ​തോ​ടെ​ ​അ​ടി​യ​ന്തി​ര​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​മാ​ക്കി.​ ​ചെ​റു​കു​ട​ലി​നു​ള്ളി​ൽ​ ​കാ​ണ​പ്പെ​ട്ട​ ​മു​ഴ​ ​നീ​ക്കാ​ൻ​ ​കു​ട​ൽ​ ​തു​റ​ന്ന​പ്പോ​ഴാ​ണ് ​‌​ഡോ​ക്ട​ർ​മാ​ർ​ ​ഞെ​ട്ടി​യ​ത്.​ ​റ​ബ്ബ​ർ​ ​ബാ​ൻ​ഡു​ക​ൾ​ ​ഒ​ന്നി​നോ​ടൊ​ന്ന് ​കൂ​ടി​ച്ചേ​ർ​ന്ന് ​ഒ​രു​ ​പ​ന്തു​പോ​ലെ​ ​ചെ​റു​കു​ട​ലി​നെ​ ​പൂ​ർ​ണ​മാ​യും​ ​ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഓ​രോ​ന്നാ​യി​ ​നീ​ക്കി.​ ​കു​ട​ലി​ൽ​ ​തു​ന്ന​ലി​ട്ട് ​ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​രോ​ഗി​ ​സു​ഖം​പ്രാ​പി​ച്ചു​ ​വ​രു​ന്നു.

സ്വ​കാ​ര്യ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​സ്ത്രീ​യ്ക്ക് ​ഇ​ട​യ്ക്കി​ട​യ്ക്ക് ​റ​ബ്ബ​ർ​ബാ​ൻ​ഡ് ​വാ​യി​ലി​ട്ട് ​ച​വ​യ്ക്കു​ന്ന​ ​ശീ​ലം​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യി​ ​വീ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു.​ ​വി​വാ​ഹി​ത​യാ​കു​ന്ന​തി​ന് ​മു​മ്പേ​ ​ഇ​ത്ത​ര​മൊ​രു​ ​സ്വ​ഭാ​വം​ഉ​ണ്ടാ​യി​രു​ന്നു. സ്വ​ന്തം​ ​ത​ല​യി​ലെ​ ​മു​ടി,​ ​ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ ​ചി​ല​സാ​ധ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​ച​വ​യ്ക്കു​ന്ന​വ​രി​ൽ​ ​അ​വ​ ​ആ​മാ​ശ​യ​ത്തി​ൽ​ ​അ​ടി​യാ​റു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ഇ​ത്ര​യ​ധി​കം​ ​റ​ബ്ബ​ർ​ ​ബാ​ൻ​ഡ് ​വ​യ​റി​ൽ​ ​അ​ടി​ഞ്ഞു​ള്ള​ ​സം​ഭ​വം​ ​വ​ള​രെ​ ​അ​പൂ​ർ​വ​മാണ്.