പീഡനക്കേസിൽ അറസ്റ്റിൽ
Friday 25 July 2025 12:33 AM IST
പത്തനംതിട്ട : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 15 കാരിയെ പലതവണ ലൈംഗീകപീഡനത്തിന് ഇരയാക്കിയ 19 കാരൻ പിടിയിലായി. പത്തനംതിട്ട മുസ്ലിയാർ കോളേജിന് സമീപം മൈലാടുംപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ വീട്ടിൽ ദേവദത്തനാണ് പൊലീസിന്റെ പിടിയിലായത്. ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെതുടർന്ന് തുടർന്ന് മലയാലപ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ബസിൽ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ കഴിഞ്ഞ ഒക്ടോബറിലാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. സ്നേഹബന്ധത്തിലായ ശേഷം കുട്ടിയെ ജൂൺ 27ന് യുവാവ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും ഇയാൾ കൈക്കലാക്കി.