കോൺഗ്രസ് ധർണ്ണ
Friday 25 July 2025 12:36 AM IST
മല്ലപ്പള്ളി: പകൽ വീട് പടിക്കൽ കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. കുന്നന്താനം ഗ്രാമ പഞ്ചായത്ത് 10 വർഷം മുൻപ് നിർമ്മിച്ച പകൽ വീട് തുറന്നു കൊടുക്കാതെ കാടും പിടിച്ചും ചോർന്ന് ഒലിച്ചും കിടക്കുന്നതിലും വികസനഫണ്ട് ദുർവിനയോഗം ചെയ്യുന്നതിലും പ്രതിഷേധിച്ചായിരുന്നു ധർണ. ഡി സി സി മെമ്പർ സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു സി പി ഓമനകുമാരി, മാലതി സുരേന്ദ്രൻ, ധന്യാമോൾ, ലാലി വി.ടി.ഷാജി രാമചന്ദ്രൻ കാലായിൽ, സുനിൽ ആഞ്ഞിലിത്താനം, ദീപു തെക്കേമുറി, സാജൻ പോൾ, തമ്പി പല്ലാട്ട്, വർഗ്ഗീസ് മാത്യു കുന്നന്താനം, പുരുഷോത്തമൻ പിള്ള, വിഷണു എസ് നാഥ്, അലക്സ് പള്ളിക്കപറമ്പിൽ, പി.കെ.രാജേന്ദ്രൻ, സുജി ഫിലിപ്പ്, റജി ഇഞ്ചക്കാടൻ എന്നിവർ പ്രസംഗിച്ചു.