ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ
Friday 25 July 2025 12:36 AM IST
തിരുവനന്തപുരം:ജൂലായ് മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ 31വരെ വിതരണം ചെയ്യും.ഇതിനായി 831കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 62ലക്ഷം പേർക്ക് 1600രൂപ വീതമാണ് പെൻഷൻ കിട്ടുക.26ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും മറ്റുള്ളവർക്ക് സഹകരണബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ തുക കൈമാറും.